പോസ്റ്റുകള്‍

കണ്ടു ഞാന്‍ ഇന്നലെ വിദൂരമാം കോണില്‍ കടമിഴി കോണില്‍ ഒരു പുഞ്ചിരി നീ എനിക്കായി കാത്തുവെച്ചു സന്ധ്യ മങ്ങുന്നു നേരമിരുട്ടുന്നു വഴിയേത് നനവാര്‍ന്ന കന്മിഴിയില്‍ ഇരുട്ട് കറുക്കുന്നു ഭൂത കാലത്തിന്റെ നഷ്ട ജാതകം തിരയുന്നു ഞാന്‍ പറഞ്ഞത് എറയും മൌനം പറയാതെ പോയ തു വാചാലം വഴി പിരിഞ്ഞെതോ അന്യ ഗ്രഹത്തില്‍ നാം
അ യ്യപ്പന്‍ അയ്യപ്പനിലെ യ്യ വെറുമൊരു യ അല്ല കവിതയുടെ ശവപ്പെട്ടി ചുമക്കുന്നവര്‍ക്ക് അയ്യപ്പന്‍ അപ്പയ്യനാണ് ആ പയ്യനെന്ന് വിഗ്രഹാര്‍ത്ഥം കവി ഹൃദയത്തില്‍ ചേര്‍ത്തവര്‍ അയ്യപ്പന്റെ യ്യ യ്ക്ക് മോക്ഷം നല്‍കി അപ്പനാക്കി എഴുത്തപ്പന്‍ എഴുത്തച്ഛനാവാനാവില്ലല്ലോ നിര്‍ബ്ബന്ധമെങ്കില്‍ ബാറിലച്ഛന്‍ എന്നോ പുറം പോക്കിലച്ഛന്‍ എന്നോ ആവാം ഹൃദയം വേവുന്ന ചൂടില്‍ ഞാന്‍ അയ്യപ്പന് ശയ്യ ഒരുക്കി വെയില്‍ തിന്നുന്ന പക്ഷിക്ക് മഞ്ഞുകൂട്ടിലുറങ്ങാനാവില്ലല്ലേ
KAVITHA